Home Bibles മത്തായി 26:49 · മലയാളം ബൈബിൾ
മത്തായി 26:49 · മലയാളം ബൈബിൾ

യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു.

Cross references

ഉല്പത്തി 27:26

പിന്നെ അവന്റെ അപ്പനായ യിസ്ഹാക്‍ അവനോടുമകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.

1 ശമൂവേൽ 10:1

അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

2 ശമൂവേൽ 20:9

യോവാബ് അമാസയോടുസഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.

സദൃശവാക്യങ്ങൾ 27:6

സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

മത്തായി 26:25

എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു“നീ തന്നേ” എന്നു അവന്‍ പറഞ്ഞു.

മത്തായി 27:29

മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.

മർക്കോസ് 14:45

അവന്‍ വന്നു ഉടനെ അടുത്തു ചെന്നുറബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.

മർക്കോസ് 15:18

യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;

ലൂക്കോസ് 7:45

നീ എന്റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാല്‍ പൂശി.

യോഹന്നാൻ 19:3

അവന്റെ അടുക്കല്‍ ചെന്നുയെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.

1 തെസ്സലോനിക്ക്യർ 5:26

സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ .

Interlinear

Choose Theme