അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു“എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”
Cross references
ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
“ആര്‍ക്കാകുന്നു ഇവന്‍ പരിജ്ഞാനം ഉപദേശിപ്പാന്‍ പോകുന്നതു? ആരെയാകുന്നു അവന്‍ പ്രസംഗം ഗ്രഹിപ്പിപ്പാന്‍ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
യഹോവ ഗാഢനിദ്ര നിങ്ങളുടെമേല്‍ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു.
എന്റെ ദാസനല്ലാതെ കുരുടന്‍ ആര്‍? ഞാന്‍ അയക്കുന്ന ദൂതനെപ്പോലെ ചെകിടന്‍ ആര്‍? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന്‍ ആര്‍?
അവന്റെ കാവല്‍ക്കാര്‍ കുരുടന്മാര്‍; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവര്‍, അവരെല്ലാവരും കുരെപ്പാന്‍ വഹിയാത്ത ഊമനായ്‍ക്കള്‍ തന്നേ; അവര്‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടു?
നേരുള്ള ഉപദേശം അവന്റെ വായില്‍ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളില്‍ കണ്ടതുമില്ല; സമാധാനമായും പരമാര്‍ത്ഥമായും അവന്‍ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;
അവരെ വിടുവിന്‍ ; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.
രാവിലെ ആകാശം മൂടി ചുവന്നുകണ്ടാല്‍ ഇന്നു മഴക്കോള്‍ ഉണ്ടാകും എന്നും നിങ്ങള്‍ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാന്‍ നിങ്ങള്‍ അറിയുന്നു; എന്നാല്‍ കാല ലക്ഷണങ്ങളെ വിവേചിപ്പാന്‍ കഴികയില്ലയോ?
മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
എവിടെനിന്നോ ഞങ്ങള്‍ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.
ആ മനുഷ്യന്‍ അവരോടുഎന്റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്നു എന്നു നിങ്ങള്‍ അറിയാത്തതു ആശ്ചയ്യം.
അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു.
ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു.
അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;