എന്നാല്‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര്‍ത്താവിന്റെ ദൂതന്‍ മിസ്രയീമില്‍ വെച്ചു യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി
Cross references
അവര്‍ ബേഥേലില്‍നിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയില്‍ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേല്‍ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിന വേദനയുണ്ടായി.
സഹോദരന്മാരുടെ അടുക്കല്‍ വന്നുബാലനെ കാണുന്നില്ലല്ലോ; ഞാന്‍ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.
അവന്‍ അതു തിരിച്ചറിഞ്ഞുഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുയോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.
അവരുടെ അപ്പനായ യാക്കോബ് അവരോടുനിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.
പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?
ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂല്‍കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയുംകൊണ്ടുഅയ്യോ കഷ്ടം! എന്റെ പ്രാണന്‍ കുലപാതകന്മാരുടെ മുമ്പില്‍ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍ പുത്രിയുടെ ശബ്ദം തന്നേ.
നിരോധത്തില്‍ ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്‍ക.
ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
അവന്‍ അതിനെ എന്റെ മുമ്പില്‍ വിടര്‍ത്തിഅതില്‍ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതില്‍ എഴുതിയിരുന്നു.
അനന്തരം ഒരു കഴുകുഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.