Cross references
അവന്‍ ഭൂമിയുടെ ഉന്നതങ്ങളില്‍ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന്‍ ഉപജീവിച്ചു. അവനെ പാറയില്‍നിന്നു തേനും തീക്കല്ലില്‍നിന്നു എണ്ണയും കുടിപ്പിച്ചു.
ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
ദൂതന്‍ അവരോടുഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.
തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.
അപ്പോള്‍ പൌലൊസും ബര്‍ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര്‍ എന്നു വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു.
ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.