യേശു അവരെ നോക്കി“അതു മനുഷ്യര്‍ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.
Cross references
യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
യഹോവ മോശെയോടുയഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.
യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു.
രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.
ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു. ഞാന്‍ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹത്തിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ദാവീദിന്നു ഒരു പുരുഷന്‍ ഇല്ലാതെ വരികയില്ല.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു ഈ കാലത്തില്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും അതിശയമായി തോന്നുന്നു എങ്കില്‍ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
യേശു അവരെ നോക്കി; മനുഷ്യര്‍ക്കും അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
അതിന്നു അവന്‍ മനുഷ്യരാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.