അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു” എന്നു കല്പിച്ചു.
Cross references
യേശു അവനോടു“നോകൂ, ആരോടും പറയരുതു; അവര്‍ക്കും സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.
യേശു അവനോടു“കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു.”
പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.
എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു.
അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.
അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു.
അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു.
മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാര്‍ മഹാപുരോഹിതന്മാര്‍ ശാസ്ത്രികള്‍ എന്നിവര്‍ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞു.
മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു.
ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.