ഞാന്‍ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
Cross references
ഉടനെ അവന്‍ ഗേഹസിയോടുനീ അര കെട്ടി എന്റെ വടിയും കയ്യില്‍ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല്‍ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല്‍ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
അതിന്നു യേശുഅവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
അവന്റെ നാമത്തിലെ വിശ്വാസത്താല്‍ അവന്റെ നാമം തന്നേ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായി തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായി തീര്‍ന്നു.
ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.