ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.
Cross references
അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും.
ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.
കുതിര പാറമേല്‍ ഔടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാല്‍ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കല്‍നിന്നു ഒരു മഹാകോപം വന്നു.
പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.