Home Bibles മത്തായി 10:32 · മലയാളം ബൈബിൾ
മത്തായി 10:32 · മലയാളം ബൈബിൾ

മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‍ മുമ്പില്‍ ഞാനും ഏറ്റുപറയും.

Cross references

1 ശമൂവേൽ 2:30

ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.

സങ്കീർത്തനങ്ങൾ 119:46

നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും.

മത്തായി 25:34

രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .

ലൂക്കോസ് 12:8

മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.

യോഹന്നാൻ 9:22

യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു

റോമർ 10:9

യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും.

1 തിമോത്തെയോസ് 6:12

നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം

2 തിമോത്തെയോസ് 1:8

അതുകൊണ്ടു നമ്മുടെ കര്‍ത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.

1 യോഹന്നാൻ 4:15

യേശു ദൈവപുത്രന്‍ എന്നു സ്വീകരിക്കുന്നവനില്‍ ദൈവവും അവന്‍ ദൈവത്തിലും വസിക്കുന്നു.

വെളിപ്പാട് 2:13

നീ എവിടെ പാര്‍ക്കുംന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

വെളിപ്പാട് 3:5

അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര്‍ ഏറ്റുപറയും.

Interlinear

Choose Theme