നിങ്ങള്‍ ക്രിസ്തുവിന്നുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Cross references
ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ അവന്നുള്ളവനല്ല.
നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല്‍ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
നിങ്ങളോ ക്രിസ്തുവിന്നുള്ളവര്‍; ക്രിസ്തു ദൈവത്തിന്നുള്ളവന്‍ .
പിന്നെ അവസാനം; അന്നു അവന്‍ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
താന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നു ഒരുത്തന്‍ ഉറച്ചിരിക്കുന്നു എങ്കില്‍ അവന്‍ ക്രിസ്തുവിന്നുള്ളവന്‍ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര്‍ എന്നു അവന്‍ പിന്നെയും നിരൂപിക്കട്ടെ.
ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
ക്രിസ്തുയേശുവിന്നുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.