Home Bibles മർക്കോസ് 9:35 · മലയാളം ബൈബിൾ
മർക്കോസ് 9:35 · മലയാളം ബൈബിൾ

അവന്‍ ഇരുന്നു പന്തിരുവരെയും വിളിച്ചുഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.

Cross references

സദൃശവാക്യങ്ങൾ 13:10

അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

യിരെമ്യാവ് 45:5

അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.

മത്തായി 20:25

യേശുവോ അവരെ അടുക്കെ വിളിച്ചു“ജാതികളുടെ അധിപന്മാര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു.

മത്തായി 23:11

നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.

മർക്കോസ് 10:42

യേശു അവരെ അടുക്കെ വിളിച്ചു അവരോടുജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു; അവരില്‍ മഹത്തുക്കളായവര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നു നിങ്ങള്‍ അറിയുന്നു.

ലൂക്കോസ് 14:10

നിന്നെ വിളിച്ചാല്‍ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോടുസ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും.

ലൂക്കോസ് 18:14

അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

ലൂക്കോസ് 22:26

നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.

യാക്കോബ് 4:6

എന്നാല്‍ അവന്‍ അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.

Interlinear

Choose Theme