Home Bibles മർക്കോസ് 7:5 · മലയാളം ബൈബിൾ
മർക്കോസ് 7:5 · മലയാളം ബൈബിൾ

അങ്ങനെ പരീശന്മാരും ശാസ്ത്രിമാരുംനിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വന്മാരുടെ സന്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

Cross references

മത്തായി 15:2

നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

മർക്കോസ് 2:16

അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര്‍ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടുഅവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.

മർക്കോസ് 7:2

അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ ശുദ്ധിയില്ലാത്ത എന്നുവെച്ചാല്‍, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവര്‍ കണ്ടു.

പ്രവൃത്തികൾ 21:21

ആകയാല്‍ എന്താകുന്നു വേണ്ടതു? നീവന്നിട്ടുണ്ടു എന്നു അവര്‍ കേള്‍ക്കും നിശ്ചയം.

പ്രവൃത്തികൾ 21:24

വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവര്‍ വിഗ്രഹാര്‍പ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.

റോമർ 4:12

പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്കും പിതാവായിരിക്കേണ്ടതിന്നും തന്നേ.

ഗലാത്യർ 1:14

എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.

2 തെസ്സലോനിക്ക്യർ 3:6

സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിക്കുന്നു.

2 തെസ്സലോനിക്ക്യർ 3:11

നിങ്ങളില്‍ ചിലര്‍ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്‍ക്കുന്നു.

Interlinear

Choose Theme