അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
Cross references
അവന്‍ അവളോടുനിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേല്‍ കിടത്തി.
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില്‍ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടെച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.
ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.
അവന്‍ കുരുടന്റെ കൈകൂപിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണില്‍ തുപ്പി അവന്റെ മേല്‍ കൈ വെച്ചു; നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
ഇങ്ങനെ പറഞ്ഞിട്ടു അവന്‍ നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേല്‍ പൂശി