പിന്നെ അപ്പൊസ്തലന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നുകൂടി തങ്ങള്‍ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
Cross references
താന്‍ ചെയ്ത കാര്യം ഒക്കെയും ദാസന്‍ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,
അനന്തരം അവന്‍ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവര്‍ക്കും അശുദ്ധാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തു.
നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കും അപ്പൊസ്തലന്മാര്‍ എന്നും പേര്‍ വിളിച്ചു.
അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടര്‍ന്നു. അവന്‍ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
അവന്‍ അവരോടുസാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു.
അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടുഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.
സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.
അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു
ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും വിശ്വാസികള്‍ക്കു മാതൃകയായിരിക്ക.
അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാന്‍ പ്രബോധിപ്പിക്ക.
നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന്‍ കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍ . നിര്‍ബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മന:പൂര്‍വ്വമായും ദുരാഗ്രഹത്തോടെയല്ല,