Home Bibles മർക്കോസ് 5:13 · മലയാളം ബൈബിൾ
മർക്കോസ് 5:13 · മലയാളം ബൈബിൾ

അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.

Cross references

1 രാജാക്കന്മാർ 22:22

ഏതിനാല്‍ എന്നു യഹോവ ചോദിച്ചതിന്നു അവന്‍ ഞാന്‍ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.

യോബ് 1:12

ദൈവം സാത്താനോടുഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

യോബ് 2:6

യഹോവ സാത്താനോടുഇതാ, അവന്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.

മത്തായി 8:32

“പൊയ്ക്കൊള്‍വിന്‍ ” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു.

യോഹന്നാൻ 8:44

നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

1 പത്രോസ് 3:22

അവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

വെളിപ്പാട് 9:11

അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.

വെളിപ്പാട് 13:5

വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.

വെളിപ്പാട് 20:7

ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും.

Interlinear

Choose Theme