തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവരെ തന്നേ.
Cross references
അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു
അവനെ കാണിച്ചുകൊടുക്കുന്നവന്‍ ; ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.
അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു
എങ്കിലും വിശ്വസിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു പറഞ്ഞു — വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദിമുതല്‍ അറിഞ്ഞിരുന്നു —
ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന്‍ ആയിരുന്നു.
എന്നാല്‍ അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്‍യ്യോത്താവു
അത്താഴം ആയപ്പോള്‍ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്കര്‍യോത്തവിന്റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍ തോന്നിച്ചിരുന്നു;
ഞാന്‍ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന്‍ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്‍യ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.
സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍ പറഞ്ഞ തിരുവെഴുത്തിന്ന്‍ നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.