വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കുംഎന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;
Cross references
യോഹന്നാന്‍ അവനോടുഗുരോ, ഒരുവന്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
അവന്‍ അവരോടുസാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു.
ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു; ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതുകൊണ്ടു അതില്‍ വലിയതും അവന്‍ ചെയ്യും.
എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്‍ക്കും ഉച്ചരിപ്പാന്‍ നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി.
ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍
അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവരികയും അവര്‍ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.
അശുദ്ധാത്മാക്കള്‍ ബാധിച്ച പലരില്‍നിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാത ക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്‍ന്നതു കണ്ടു വിസ്മയിച്ചു.
ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.
പൌലൊസ് അവരുടെ മേല്‍ കൈവെച്ചപ്പോള്‍ പരിശുദ്ധാത്മാവു അവരുടെമേല്‍ വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.
മറ്റൊരുവന്നു വീര്‍യ്യപ്രവൃത്തികള്‍; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.
എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?
ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന്‍ ആത്മാവില്‍ മര്‍മ്മങ്ങളെ സംസാരിക്കുന്നു.
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ തനിക്കുതാന്‍ ആത്മികവര്‍ദ്ധന വരുത്തുന്നു; പ്രവചിക്കുന്നവന്‍ സഭെക്കു ആത്മികവര്‍ദ്ധന വരുത്തുന്നു.