Home Bibles മർക്കോസ് 15:21 · മലയാളം ബൈബിൾ
മർക്കോസ് 15:21 · മലയാളം ബൈബിൾ

അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു.

Cross references

മത്തായി 5:41

ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക.

മത്തായി 27:32

അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു.

ലൂക്കോസ് 14:27

തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയില്ല.

ലൂക്കോസ് 23:26

അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.

യോഹന്നാൻ 15:18

ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ അതു നിങ്ങള്‍ക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിന്‍ .

പ്രവൃത്തികൾ 2:10

പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുംന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുംന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം

പ്രവൃത്തികൾ 6:9

ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.

പ്രവൃത്തികൾ 11:20

അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.

പ്രവൃത്തികൾ 13:1

അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍ , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

റോമർ 16:13

കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിന്‍ .

Interlinear

Choose Theme