ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
Cross references
ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.
കഷ്ടം അടുത്തിരിക്കയാല്‍ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.
അവനെ കാണിച്ചുകൊടുക്കുന്നവന്‍ ; ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.
അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു.
അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍ പറഞ്ഞ തിരുവെഴുത്തിന്ന്‍ നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.