Home Bibles മർക്കോസ് 10:52 · മലയാളം ബൈബിൾ
മർക്കോസ് 10:52 · മലയാളം ബൈബിൾ

യേശു അവനോടുപോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു.

Cross references

സങ്കീർത്തനങ്ങൾ 33:9

അവന്‍ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന്‍ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.

സങ്കീർത്തനങ്ങൾ 146:8

യഹോവ കുരുടന്മാര്‍ക്കും കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

യേശയ്യാവ് 29:18

അന്നാളില്‍ ചെകിടന്മാര്‍ പുസ്തകത്തിലെ വചനങ്ങളെ കേള്‍ക്കുകയും കരുടന്മാരുടെ കണ്ണുകള്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും

യേശയ്യാവ് 35:5

അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.

യേശയ്യാവ് 42:16

ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും; അവര്‍ അറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും.

മത്തായി 9:22

യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്‍“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു.

മത്തായി 9:28

അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നുഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.

മത്തായി 11:5

എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ .

മത്തായി 12:22

അനന്തരം ചിലര്‍ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൌഖ്യമാക്കി.

മത്തായി 15:28

യേശു അവളോടു“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.

മത്തായി 21:14

കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ സൌഖ്യമാക്കി.

മർക്കോസ് 1:31

വൈകുന്നേരം സൂര്യന്‍ അസ്തമിച്ചശേഷം അവര്‍ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

മർക്കോസ് 5:34

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളി പ്രമാണിയുടെ വീട്ടില്‍ നിന്നു ആള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.

മർക്കോസ് 8:25

പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈ വെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.

ലൂക്കോസ് 8:2

അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും

ലൂക്കോസ് 9:48

ഈ ശിശുവിനെ എന്റെ നാമത്തില്‍ ആരെങ്കിലും കൈക്കൊണ്ടാല്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന്‍ അത്രേ വലിയവന്‍ ആകും എന്നു അവരോടു പറഞ്ഞു.

യോഹന്നാൻ 9:5

ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:32

കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല.

യോഹന്നാൻ 9:39

കാണാത്തവര്‍ കാണ്മാനും കാണുന്നവര്‍ കുരുടര്‍ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു.

പ്രവൃത്തികൾ 26:18

അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.

Interlinear

Choose Theme