മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടുംദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
Cross references
അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.
കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു. (ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.)
നിന്റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.
അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാര്‍ അടുക്കെ, വന്നുഅവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
അവന്‍ കൈവെച്ചു പ്രാര്‍ത്ഥിക്കേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അവരെ വിലക്കി.
മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
അവള്‍ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവള്‍ അവനോടു അപേക്ഷിച്ചു.
പിന്നെ അവന്‍ അവരോടു പറഞ്ഞതുനിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹതിന്‍ ഉണ്ടു എന്നിരിക്കട്ടെ; അവന്‍ അര്‍ദ്ധരാത്രിക്കു അവന്റെ അടുക്കല്‍ ചെന്നുസ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;
മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു
മുന്‍ നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
സകലപ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍ .
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.