Home Bibles മർക്കോസ് 10:37 · മലയാളം ബൈബിൾ
മർക്കോസ് 10:37 · മലയാളം ബൈബിൾ

നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്കേണം എന്നു അവര്‍ പറഞ്ഞു.

Cross references

1 രാജാക്കന്മാർ 22:19

അതിന്നു അവന്‍ പറഞ്ഞതുഎന്നാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കല്‍ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു.

സങ്കീർത്തനങ്ങൾ 45:9

നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.

സങ്കീർത്തനങ്ങൾ 110:1

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

മത്തായി 19:28

യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു

മത്തായി 25:31

മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.

മർക്കോസ് 8:38

വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും;

മർക്കോസ് 16:19

ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.

ലൂക്കോസ് 24:26

ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.

1 പത്രോസ് 1:11

അവരിലുള്ള ക്രിസ്തുവിന്‍ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിന്‍ വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാര്‍ ആരാഞ്ഞുനോക്കി,

Interlinear

Choose Theme