Home Bibles മർക്കോസ് 10:1 · മലയാളം ബൈബിൾ
മർക്കോസ് 10:1 · മലയാളം ബൈബിൾ

അവിടെ നിന്നു അവന്‍ പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കല്‍ വന്നു കൂടി, പതിവുപോലെ അവന്‍ അവരെ പിന്നെയും ഉപദേശിച്ചു.

Cross references

സഭാപ്രസംഗി 12:9

സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.

മത്തായി 4:23

പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.

മത്തായി 19:1

ഈ വചനങ്ങളെ പറഞ്ഞു തീര്‍ന്നിട്ടു യേശു ഗലീല വിട്ടു,

മർക്കോസ് 2:13

അവന്‍ പിന്നെയും കടല്‍ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ ഉപദേശിച്ചു.

മർക്കോസ് 4:2

അവന്‍ ഉപമകളാല്‍ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില്‍ അവരോടു പറഞ്ഞതു

മർക്കോസ് 6:6

അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

മർക്കോസ് 6:34

അവന്‍ പടകില്‍ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.

യോഹന്നാൻ 10:40

അവന്‍ യോര്‍ദ്ദാന്നക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാര്‍ത്തു.

യോഹന്നാൻ 11:7

ശിഷ്യന്മാര്‍ അവനോടുറബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍തന്നേ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.

യോഹന്നാൻ 18:20

അതിന്നു യേശുഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു;

Interlinear

Choose Theme