Home Bibles മലാഖി 3:16 · മലയാളം ബൈബിൾ
മലാഖി 3:16 · മലയാളം ബൈബിൾ

യഹോവാഭക്തന്മാര്‍ അന്നു തമ്മില്‍ തമ്മില്‍ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്‍ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കും വേണ്ടി അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.

Cross references

ഉല്പത്തി 22:12

ബാലന്റെ മേല്‍ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു എന്നു അവന്‍ അരുളിച്ചെയ്തു.

ആവർത്തനം 6:6

ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം.

1 ശമൂവേൽ 23:16

അനന്തരം ശൌലിന്റെ മകനായ യോനാഥാന്‍ പുറപ്പെട്ടു ആ കാട്ടില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു അവനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി അവനോടുഭയപ്പെടേണ്ടാ,

2 ശമൂവേൽ 7:1

യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയില്‍ വസിക്കുംകാലത്തു

1 രാജാക്കന്മാർ 18:3

ആകയാല്‍ ആഹാബ് തന്റെ ഗൃഹവിചാരകനായ ഔബദ്യാവെ ആളയച്ചുവരുത്തി; ഔബദ്യാവോ യഹോവയിങ്കല്‍ മഹാഭക്തനായിരുന്നു.

1 രാജാക്കന്മാർ 18:12

ഞാന്‍ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന്‍ ആഹാബിനോടു ചെന്നറിയിക്കയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല്‍ അവന്‍ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല്‍ യഹോവഭക്തന്‍ ആകുന്നു.

2 ദിനവൃത്താന്തം 6:7

യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.

നെഹെമ്യാവ് 1:11

കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.

എസ്ഥേർ 2:23

അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല്‍ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പില്‍ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിവെച്ചു.

എസ്ഥേർ 4:5

അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.

എസ്ഥേർ 6:1

അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല്‍ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്‍പ്പിച്ചു;

യോബ് 19:23

അയ്യോ എന്റെ വാക്കുകള്‍ ഒന്നു എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവെച്ചെങ്കില്‍ കൊള്ളായിരുന്നു.

യോബ് 28:28

കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.

സങ്കീർത്തനങ്ങൾ 10:4

ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

സങ്കീർത്തനങ്ങൾ 16:3

ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.

സങ്കീർത്തനങ്ങൾ 20:7

ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.

സങ്കീർത്തനങ്ങൾ 33:18

യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

സങ്കീർത്തനങ്ങൾ 34:15

യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 56:8

നീ എന്റെ ഉഴല്‍ചകളെ എണ്ണുന്നു; എന്റെ കണ്ണുനീര്‍ നിന്റെ തുരുത്തിയില്‍ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തില്‍ ഇല്ലയോ?

സങ്കീർത്തനങ്ങൾ 56:9

ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നേ എന്റെ ശത്രുക്കള്‍ പിന്‍ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ അറിയുന്നു.

സങ്കീർത്തനങ്ങൾ 66:16

സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍ ; അവന്‍ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.

സങ്കീർത്തനങ്ങൾ 73:15

ഞാന്‍ ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കില്‍ ഇതാ, ഞാന്‍ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.

സങ്കീർത്തനങ്ങൾ 94:19

എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില്‍ നിന്റെ ആശ്വാസങ്ങള്‍ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 104:33

എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവേക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്‍ത്തനം പാടും.

സങ്കീർത്തനങ്ങൾ 111:10

അവന്‍ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.

സങ്കീർത്തനങ്ങൾ 115:13

അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ 119:63

നിന്റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.

സങ്കീർത്തനങ്ങൾ 139:4

എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 147:11

തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു.

സദൃശവാക്യങ്ങൾ 13:20

ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

യേശയ്യാവ് 26:3

സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു.

യേശയ്യാവ് 26:8

അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില്‍ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

യേശയ്യാവ് 50:10

നിങ്ങളില്‍ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തില്‍ നടന്നാലും അവന്‍ യഹോവയുടെ നാമത്തില്‍ ആശ്രയിച്ചു തന്റെ ദൈവത്തിന്മേല്‍ ചാരിക്കൊള്ളട്ടെ.

യേശയ്യാവ് 65:6

അതു എന്റെ മുന്‍ പാകെ എഴുതിവെച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍‍വ്വിടത്തിലേക്കു തന്നേ ഞാന്‍ പകരം വീട്ടും

യെഹെസ്കേൽ 9:4

അവനോടു യഹോവനീ നഗരത്തിന്റെ നടുവില്‍, യെരൂശലേമിന്റെ നടുവില്‍കൂടി ചെന്നു, അതില്‍ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

ദാനിയേൽ 2:17

പിന്നെ ദാനീയേല്‍ വീട്ടില്‍ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു

ദാനിയേൽ 7:10

ഒരു അഗ്നിനദി അവന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേര്‍ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.

മലാഖി 3:5

ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 4:2

എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍നിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.

മത്തായി 12:35

നല്ല മനുഷ്യന്‍ തന്റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.

Interlinear

Choose Theme