Cross references
ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
അവന്‍ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊള്‍ക എന്നു പറഞ്ഞു.
എല്ലാവരും ആശ്ചര്യപ്പെട്ടുഇതെന്തു? ഒരു പുതിയ ഉപദേശം; അവന്‍ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറങ്ങു തമ്മില്‍ വാദിച്ചുകൊണ്ടിരുന്നു.
അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന്‍ നിലത്തു വീണു നുരെച്ചുരുണ്ടു.
അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന്‍ മരിച്ച പോലെ ആയി.
മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
അതിനെ പുറത്താക്കുവാന്‍ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി.
ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു.