Home Bibles ലൂക്കോസ് 7:41 · മലയാളം ബൈബിൾ
ലൂക്കോസ് 7:41 · മലയാളം ബൈബിൾ

കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.

Cross references

സംഖ്യാപുസ്തകം 27:3

ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല.

യേശയ്യാവ് 50:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരില്‍ ആര്‍ക്കാകുന്നു ഞാന്‍ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാല്‍ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.

യിരെമ്യാവ് 3:11

വിശ്വാസത്യാഗിനിയായ യിസ്രായേല്‍ വിശ്വാസപാതകിയായ യെഹൂദയെക്കാള്‍ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു.

മത്തായി 6:12

ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;

മത്തായി 18:23

“സ്വര്‍ഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണകൂ തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.

മത്തായി 18:28

ആ ദാസന്‍ പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കിനിന്റെ കടം തീര്‍ക്കുംക എന്നു പറഞ്ഞു.

ലൂക്കോസ് 7:47

പിന്നെ അവന്‍ അവളോടുനിന്റെ പാപങ്ങള്‍ മോചിച്ചു തിന്നിരിക്കുന്നു എന്നു പറഞ്ഞു.

ലൂക്കോസ് 11:4

ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ(ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.)

ലൂക്കോസ് 12:48

ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേണ്ടു?

ലൂക്കോസ് 13:4

അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

യോഹന്നാൻ 15:22

ഞാന്‍ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.

റോമർ 3:23

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു,

റോമർ 5:20

എന്നാല്‍ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു.

1 തിമോത്തെയോസ് 1:15

ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നേ; ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍ .

1 യോഹന്നാൻ 1:8

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.

Interlinear

Choose Theme