യേശു ആത്മാവിന്റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടില്‍ ഒക്കെയും പരന്നു.
Cross references
യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടാറെ അവന്‍ ഗലീലെക്കു വാങ്ങിപ്പോയി,
പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.
അനന്തരം അവര്‍ പള്ളിയില്‍ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടില്‍ വന്നു.
അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
അവന്‍ ഗലീലയില്‍ എത്തിയപ്പോള്‍ ഗലീലക്കാര്‍ തങ്ങളും പെരുന്നാളിന്നു പോയി അവന്‍ യെരൂശലേമില്‍വെച്ചു പെരുനാളില്‍ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം,