അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചുനിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.
Cross references
യേശു അവനോടുഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു.
അവന്‍ ശിഷ്യന്‍ മാരില്‍ രണ്ടുപേരെ അയച്ചു; നഗരത്തില്‍ ചെല്ലുവിന്‍ ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.
ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്‍ത്ഥനാസമയത്തു ദൈവാലയത്തിലേകു ചെല്ലുമ്പോള്‍
അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നിലക്കുമ്പോള്‍ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഔടിക്കൂടി.
അവര്‍ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.
അതിന്നു പത്രൊസും യോഹന്നാനുംദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍ .
അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാര്‍, ശമര്യര്‍ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കല്‍ അയച്ചു.
എന്നാല്‍ കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു