Home Bibles ലൂക്കോസ് 22:21 · മലയാളം ബൈബിൾ
ലൂക്കോസ് 22:21 · മലയാളം ബൈബിൾ

എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.

Cross references

യോബ് 19:19

എന്റെ പ്രാണസ്നേഹിതന്മാര്‍ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവര്‍ വിരോധികളായിത്തീര്‍ന്നു.

സങ്കീർത്തനങ്ങൾ 41:9

ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു.

മീഖാ 7:5

കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനില്‍ ആശ്രയിക്കരുതു; നിന്റെ മാര്‍വ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊള്‍ക.

മത്തായി 26:21

അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍“നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

മർക്കോസ് 14:18

അവര്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ യേശുനിങ്ങളില്‍ ഒരുവന്‍ എന്നോടുകൂടെ ഭക്ഷിക്കുന്നവന്‍ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 13:18

നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്റെ അപ്പം തിന്നുന്നവന്‍ എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.

യോഹന്നാൻ 13:21

ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങിആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

യോഹന്നാൻ 13:26

ഞാന്‍ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന്‍ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്‍യ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.

Interlinear

Choose Theme