പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ അടുത്തു.
Cross references
ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.
“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന്‍ ഏല്പിക്കും” എന്നു പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു
പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ടുഎന്തു തോന്നുന്നു? അവന്‍ പെരുനാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു.
നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.