അപ്പോള്‍ മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില്‍ വരുന്നതു അവര്‍ കാണും.
Cross references
രാത്രിദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്റെ അടുക്കല്‍ ചെന്നു; അവര്‍ അവനെ അവന്റെ മുമ്പില്‍ അടുത്തുവരുമാറാക്കി.
മനുഷ്യ പുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഔരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും.
അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.
ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ
അന്നു അവന്‍ തന്റെ ദൂതന്മരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതല്‍ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കും.
ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.
ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന്‍ .
പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍ കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.