Home Bibles ലൂക്കോസ് 20:46 · മലയാളം ബൈബിൾ
ലൂക്കോസ് 20:46 · മലയാളം ബൈബിൾ

നിലയങ്കികളോടെ നടപ്പാന്‍ ഇച്ഛിക്കയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍ .

Cross references

സദൃശവാക്യങ്ങൾ 29:23

മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

മത്തായി 16:6

എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”

മത്തായി 23:5

അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.

മർക്കോസ് 8:15

അവന്‍ അവരോടുനോക്കുവിന്‍ , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്‍വിന്‍ എന്നു കല്പിച്ചു.

മർക്കോസ് 12:38

അവന്‍ തന്റെ ഉപദേശത്തില്‍ അവരോടുഅങ്കികളോടെ നടക്കുന്നതും അങ്ങാടിയില്‍

ലൂക്കോസ് 11:43

പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു. നിങ്ങള്‍ക്കു അയ്യോ കഷ്ടം;

ലൂക്കോസ് 12:1

അതിന്നിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതുപരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍ .

ലൂക്കോസ് 14:7

ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവന്‍ അവരോടു ഒരുപമ പറഞ്ഞു

റോമർ 12:10

സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടു കൊള്‍വിന്‍ .

ഫിലിപ്പിയർ 2:3

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഔരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍ .

2 തിമോത്തെയോസ് 4:15

അവന്‍ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിര്‍ത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊള്‍ക.

3 യോഹന്നാൻ 1:9

സഭെക്കു ഞാന്‍ ഒന്നെഴുതിയിരുന്നുഎങ്കിലും അവരില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.

Interlinear

Choose Theme