ഗുരോ, ഒരുത്തന്റെ സഹോദരന്‍ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
Cross references
അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു.
യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.
സഹോദരന്മാര്‍ ഒന്നിച്ചു പാര്‍ക്കുംമ്പോള്‍ അവരില്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചുപോയാല്‍ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭര്‍ത്താവിന്റെ സഹോദരന്‍ അവളുടെ അടുക്കല്‍ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധര്‍മ്മം നിവര്‍ത്തിക്കേണം.
അതിന്നു നൊവൊമി പറഞ്ഞതുഎന്റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്റെ ഉദരത്തില്‍ പുത്രന്മാര്‍ ഉണ്ടോ?