Home Bibles ലൂക്കോസ് 2:24 · മലയാളം ബൈബിൾ
ലൂക്കോസ് 2:24 · മലയാളം ബൈബിൾ

അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.

Cross references

ലേവ്യപുസ്തകം 12:2

നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.

ലേവ്യപുസ്തകം 12:6

മകന്നു വേണ്ടിയോ മകള്‍ക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സുപ്രായമുള്ള ആട്ടിന്‍ കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിത തന്റെ അടുക്കല്‍ കൊണ്ടുവരേണം.

2 കൊരിന്ത്യർ 8:9

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.

Interlinear

Choose Theme