Home Bibles ലൂക്കോസ് 13:6 · മലയാളം ബൈബിൾ
ലൂക്കോസ് 13:6 · മലയാളം ബൈബിൾ

അവന്‍ തോട്ടക്കാരനോടുഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

Cross references

ന്യായാധിപന്മാർ 9:11

അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 80:8

നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.

യേശയ്യാവ് 5:1

ഞാന്‍ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേല്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

യിരെമ്യാവ് 2:21

ഞാന്‍ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീര്‍ന്നതു എങ്ങനെ?

മത്തായി 21:19

അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.

മത്തായി 21:34

ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു.

മർക്കോസ് 11:12

പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു;

ലൂക്കോസ് 20:10

സമയമായപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കല്‍ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാര്‍ തല്ലി വെറുതെ അയച്ചുകളഞ്ഞു.

യോഹന്നാൻ 15:16

നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടു തന്നേ.

ഗലാത്യർ 5:22

ആത്മാവിന്റെ ഫലമോസ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

ഫിലിപ്പിയർ 4:17

ഞാന്‍ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.

Interlinear

Choose Theme