Home Bibles ലൂക്കോസ് 13:17 · മലയാളം ബൈബിൾ
ലൂക്കോസ് 13:17 · മലയാളം ബൈബിൾ

ഒരു മനുഷ്യന്‍ എടുത്തു തന്റെ തോട്ടത്തില്‍ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളില്‍ വസിച്ചു.

Cross references

പുറപ്പാട് 15:11

യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?

സങ്കീർത്തനങ്ങൾ 40:14

എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.

സങ്കീർത്തനങ്ങൾ 109:29

അവര്‍ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവര്‍ എതിര്‍ക്കുംമ്പോള്‍ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;

സങ്കീർത്തനങ്ങൾ 111:3

അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.

സങ്കീർത്തനങ്ങൾ 132:18

അവിടെ ഞാന്‍ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.

യേശയ്യാവ് 4:2

അന്നാളില്‍ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.

യേശയ്യാവ് 45:24

യഹോവയില്‍ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഔരോരുത്തന്‍ പറഞ്ഞുകൊണ്ടു അവന്റെ അടുക്കല്‍ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.

ലൂക്കോസ് 14:6

വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

ലൂക്കോസ് 18:43

ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചും കൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

ലൂക്കോസ് 19:37

അവന്‍ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി

ലൂക്കോസ് 19:48

എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടു എന്നു അവര്‍ അറിഞ്ഞില്ല.

ലൂക്കോസ് 20:40

പിന്നെ അവനോടു ഒന്നും ചോദിപ്പാന്‍ അവര്‍ തുനിഞ്ഞതുമില്ല.

യോഹന്നാൻ 12:17

അവന്‍ ലാസരെ കല്ലറയില്‍ നിന്നു വിളിച്ചു മരിച്ചവരില്‍ നിന്നു എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.

പ്രവൃത്തികൾ 3:9

അവന്‍ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,

പ്രവൃത്തികൾ 4:21

എന്നാല്‍ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാല്‍ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവര്‍ പിന്നെയും തര്‍ജ്ജനം ചെയ്തു അവരെ വിട്ടയച്ചു.

2 തിമോത്തെയോസ് 3:9

നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും

1 പത്രോസ് 3:16

ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ .

Interlinear

Choose Theme