നിങ്ങള്‍ കാണ്മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.
Cross references
വെളിയില്‍വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.
ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരില്‍ ഒരുവന്‍ ഒരു മനുഷ്യാസ്ഥി കണ്ടാല്‍ അതിന്നരികെ ഒരു അടയാളം വേക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍ -ഗോഗ് താഴ്വരയില്‍ കൊണ്ടുപോയി അടക്കംചെയ്യും.
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില്‍ പകയം നേരിടും.
അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.
പൌലൊസ് അവനോടുദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.