അവരില്‍ ചിലരോഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
Cross references
പരീശന്മാരോഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?
അതു കേട്ടിട്ടു പരീശന്മാര്‍ഇവന്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്‍, അവന്റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.
അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അതിന്നു യേശുഎനിക്കു ഭൂതമില്ല; ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു
അവരില്‍ പലരും; അവന്നു ഭൂതം ഉണ്ടു; അവന്‍ ഭ്രാന്തന്‍ ആകുന്നു; അവന്റെ വാക്കു കേള്‍ക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.