മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്‍ത്തു.
Cross references
അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു.
അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി.
ദൈവം റാഹേലിനെ ഔര്‍ത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗര്‍ഭത്തെ തുറന്നു.
എന്നാല്‍ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാന്‍ പര്‍വ്വതങ്ങളില്‍ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവള്‍ തന്റെ അപ്പനോടു പറഞ്ഞു.
ഹന്നെക്കോ അവന്‍ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഔഹരി കൊടുക്കും. എന്നാല്‍ യഹോവ അവളുടെ ഗര്‍ഭം അടെച്ചിരിന്നു.
അടിയന്നു തൃക്കണ്ണില്‍ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
യഹോവ ഹന്നയെ കടാക്ഷിച്ചു; അവള്‍ ഗര്‍ഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേല്‍ബാലനോ യഹോവയുടെ സന്നിധിയില്‍ വളര്‍ന്നുവന്നു.
എന്നാല്‍ ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
അന്നു ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ പിടിച്ചു; ഞങ്ങള്‍ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേര്‍മാത്രം ഞങ്ങള്‍ക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു
ദൂതന്‍ അവനോടു പറഞ്ഞതുസെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമായിനിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം.
വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.