ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
Cross references
അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊള്‍ക.
ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്‍ മേല്‍ സകലവിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിന്നു വളരെ ധൂപവര്‍ഗ്ഗം അവന്നു കൊടുത്തു.