അഹരോനോടു പറഞ്ഞതു എന്തെന്നാല്‍നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
Cross references
അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവര്‍ക്കും ചെയ്യേണ്ടതു എന്തെന്നാല്‍ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും
അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.
ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.
അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.
അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു.
അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.
അഹരോനോടു മോശെനീ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അര്‍പ്പിച്ചു അവര്‍ക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.
പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കേണം.
അവന്‍ യിസ്രായേല്‍മക്കളുടെ സഭയുടെ പക്കല്‍നിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി.
ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടിയവനും ആകുന്നു.
ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
ആ ഇഷ്ടത്തില്‍ നാം യേശു ക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.