അവന്‍ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
Cross references
യഹോവ സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്റെ ഹൃദയത്തില്‍ അരുളിച്ചെയ്തതുഞാന്‍ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതു ആകുന്നു; ഞാന്‍ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവേക്കു ഹോമയാഗം, യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന്‍ ചെയ്തു.
അതിന്റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.
അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
പുരോഹിതന്‍ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്‍