Home Bibles ലേവ്യപുസ്തകം 8:12 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 8:12 · മലയാളം ബൈബിൾ

അവന്‍ അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

Cross references

പുറപ്പാട് 28:41

അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.

പുറപ്പാട് 29:7

പിന്നെ അഭിഷേകതൈലം എടുത്തു തലയില്‍ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.

പുറപ്പാട് 30:30

അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

ലേവ്യപുസ്തകം 4:3

അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.

ലേവ്യപുസ്തകം 7:36

യിസ്രായേല്‍മക്കള്‍ അതു അവര്‍ക്കും കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്തനാളില്‍ യഹോവ കല്പിച്ചു; അതു അവര്‍ക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.

ലേവ്യപുസ്തകം 8:30

മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.

ലേവ്യപുസ്തകം 10:7

നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.

ലേവ്യപുസ്തകം 21:10

അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില്‍ മഹാ പുരോഹിതനായവന്‍ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.

സങ്കീർത്തനങ്ങൾ 133:2

ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

Interlinear

Choose Theme