Home Bibles ലേവ്യപുസ്തകം 6:18 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 6:18 · മലയാളം ബൈബിൾ

അഹരോന്റെ മക്കളില്‍ ആണുങ്ങള്‍ക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിങ്ങള്‍ക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം.

Cross references

പുറപ്പാട് 29:37

ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

ലേവ്യപുസ്തകം 3:17

മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

ലേവ്യപുസ്തകം 4:3

അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.

ലേവ്യപുസ്തകം 4:24

അവന്‍ ആട്ടിന്റെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.

ലേവ്യപുസ്തകം 4:33

പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.

ലേവ്യപുസ്തകം 6:10

പുരോഹിതന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ ചട്ടയാല്‍ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേല്‍ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീര്‍ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.

ലേവ്യപുസ്തകം 6:27

അതിന്റെ മാംസം തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തില്‍ തെറിച്ചാല്‍ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.

ലേവ്യപുസ്തകം 6:29

പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.

ലേവ്യപുസ്തകം 21:21

പുരോഹിതനായ അഹരോന്റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിപ്പാന്‍ അടുത്തു വരരുതു; അവന്‍ അംഗഹീനന്‍ ; അവന്‍ തന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ അടുത്തുവരരുതു.

ലേവ്യപുസ്തകം 22:3

നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.

സംഖ്യാപുസ്തകം 18:10

അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.

ഹഗ്ഗായി 2:12

ഒരുത്തന്‍ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കല്‍ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാല്‍ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാര്‍ ഇല്ല എന്നുത്തരം പറഞ്ഞു.

സഖറിയാവ് 14:20

അന്നാളില്‍ കുതിരകളുടെ മണികളിന്മേല്‍ യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന്‍ മുമ്പിലുള്ള കലശങ്ങള്‍പോലെ ആയിരിക്കും.

1 പത്രോസ് 1:16

“ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.

1 പത്രോസ് 2:9

നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

Interlinear

Choose Theme