ദേശത്തിന്റെ ശബ്ബത്തില്‍ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാര്‍ക്കുംന്ന പരദേശിക്കും
Cross references
ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊള്‍ക.
നിലം ജന്മം വില്‍ക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ പരദേശികളും വന്നു പാര്‍ക്കുംന്നവരും അത്രേ.
ആരും ഔടിക്കാതെ അവര്‍ വാളിന്റെ മുമ്പില്‍നിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല്‍ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.
യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കും തമ്മില്‍ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.