ലേവ്യപുസ്തകം 23:41 · മലയാളം ബൈബിൾ
സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തില്‍ അതു ആചരിക്കേണം.
Cross references
ലേവ്യപുസ്തകം 23:14
നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങള്‍ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
സംഖ്യാപുസ്തകം 29:12
ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.
നെഹെമ്യാവ് 8:18
ആദ്യദിവസം മുതല്‍ അവസാനദിവസംവരെ അവന്‍ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍പ്പിച്ചു; അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.