യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.
Cross references
നിന്റെ വിളവും ദ്രാവകവര്‍ഗ്ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുതു; നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ എനിക്കു തരേണം.
നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.
അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങള്‍ക്കു വര്‍ദ്ധിച്ചുവരും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.