യിസ്രായേല്‍മക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ യഹോവ ആകുന്നു.
Cross references
കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂല്‍പിറവിയെ ഒക്കെയും നീ യഹോവെക്കായി വേര്‍തിരിക്കേണം; ആണൊക്കെയും യഹോവകൂള്ളതാകുന്നു.
യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയില്‍ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കും പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയില്‍ ഇരിക്കേണം.
യിസ്രായേല്‍മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര്‍ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളില്‍ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.
നിന്റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
അവന്‍ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല്‍ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന്‍ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും.
തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.
വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണംവീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചചെയ്താല്‍ പിന്നെ നിങ്ങള്‍ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങള്‍ യിസ്രായേല്‍മക്കളുടെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും അതിനാല്‍ മരിച്ചു പോവാന്‍ ഇടവരികയുമില്ല.
നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവേക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.
വിട്ടു പോരുവിന്‍ ; വിട്ടുപോരുവിന്‍ ; അവിടെ നിന്നു പുറപ്പെട്ടുപോരുവിന്‍ ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന്‍ ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്‍മ്മലീകരിപ്പിന്‍