അതു തിന്നുന്നവന്‍ കുറ്റം വഹിക്കും; യഹോവേക്കു വിശുദ്ധമായതു അവന്‍ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
Cross references
അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതില്‍നിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്റെ കുറ്റം വഹിക്കേണം.
എന്നാല്‍ അശുദ്ധി തന്റെ മേല്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.
യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുതു.