Home Bibles ലേവ്യപുസ്തകം 18:15 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 18:15 · മലയാളം ബൈബിൾ

നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

Cross references

ഉല്പത്തി 38:18

എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.

ഉല്പത്തി 38:26

യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.

ലേവ്യപുസ്തകം 20:12

ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും.

യെഹെസ്കേൽ 22:11

ഒരുത്തന്‍ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.

Interlinear

Choose Theme